NEWS
എറണാകുളം പനങ്ങാട് വൻ രാസലഹരി വേട്ട .
18/02/2026 07:02 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

എറണാകുളം : പനങ്ങാട് വൻ രാസലഹരി വേട്ട . പനങ്ങാട് MLA റോഡിൽ പ്രതിയുടെ വീട്ടിൽ നിന്നും 176 gm MDMA . DANSAF പിടികൂടി. സജിത്ത് വേണു 36 , മരോട്ടിക്കൽ H, ഉദയത്തും വാതിൽ, പനങ്ങാട് , എറണാകുളം. എന്നയാളെയാണ് MDMA യുമായി പിടികൂടിയത് . എറണാകുളത്ത് യുവാക്കൾക്കിടയിൽ MDMA വിതരണം ചെയ്യുന്നതിലെ മുഖ്യ കണ്ണിയാണ് പ്രതി. മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ചതായ ഒരു ലക്ഷത്തി രണ്ടായിരം രൂപ പ്രതിയുടെ കയ്യിൽ നിന്നും പോലീസ് കണ്ടെടുത്തു. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS ന്റെ നിർദ്ദേശപ്രകാരം അശ്വതി ജിജി IPS , ഷാഹിൻഷാ ips എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ T D സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








